ചെന്നൈ: ഭാര്യമാരെ കൈമാറ്റം ചെയ്ത് പാര്‍ട്ടി നടത്തുന്ന സംഘം ചെന്നൈയില്‍ പിടിയിലായി കഴിഞ്ഞ എട്ടുവര്‍ഷമായി ചെന്നൈ, കോയമ്ബത്തൂര്‍, മധുരൈ, സേലം, ഈറോഡ് തുടങ്ങിയ നഗരങ്ങളില്‍ പാര്‍ട്ടി നടത്തിയിരുന്ന എട്ടുപേരെയാണ് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സെന്തില്‍കുമാര്‍, കുമാര്‍, ചന്ദ്രമോഹൻ, വേല്‍രാജ്, പേരരസൻ, സെല്‍വൻ, വെങ്കിടേഷ് കുമാര്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷൻമാരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
ചില സ്ത്രീകളെ ഇവരുടെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. 13000 രൂപ മുതല്‍ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഇവരുടെ താവളങ്ങളില്‍ നിന്ന് 30-40 വയസുള്ള നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വൻതുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയില്‍ വീഴ്ത്തിയതെന്നും പൊലീസ് പറഞ്ഞു.
സ്ത്രീകളെയെല്ലാം കുടുംബത്തിനൊപ്പം വിട്ടു. നിരന്തരം അപരിചിതര്‍ വന്നുപോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
