ഭാര്യയെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്താൻ ശ്രമം; 35 കേസുകളിലെ പ്രതി പിടിയില്‍

തിരുവനന്തപുരം: വലിയതുറയില്‍ ഭാര്യയെ മർദിക്കുകയും കഴുത്തില്‍ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസില്‍ കൊടുംക്രിമിനല്‍ പിടിയില്‍.

വലിയതുറ എഫ്.സി.ഐ ഗോഡൗണിന് സമീപം സോന ഭവനില്‍ ജോണ്‍സണ്‍ ഗോമസിന്റെ മകൻ റിച്ചാഡ്‌സണ്‍ ഗോമസിനെയാണ് (41) വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി മുപ്പത്തിയഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

 

വലിയതുറ എസ്.എച്ച്‌.ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിബി വി.എൻ, ഓമനക്കുട്ടൻ നായർ, സി.പി.ഒമാരായ കിഷോർ കോമളൻ, റെജിൻ, കിരണ്‍ ജെ. തമ്പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.