സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂടുകൂടാന് സാധ്യത.

മുൻകരുതലിന്റെ ഭാഗമായി ഏഴുജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ , മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 36 ഡിഗ്രി സെല്ഷ്യലും താപനില ഉയരുന്നതാണ്. ഉയർന്ന ചൂടും ഈര്പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്.