പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയില്‍; ദേഹത്ത് മുറിവുകൾ; ജഡം കണ്ടെത്തിയത് പിലാക്കാവ് ഭാഗത്ത്

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തതായി സൂചന.

കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ ദൗത്യസംഘം പരിശോധന തുടരുന്നതിനിടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്.

പിലാക്കാവ് ഭാഗത്താണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. നരഭോജി കടുവ തന്നെയാണ് ഇത് എന്നാണ് വനംവകുപ്പിന്റെ നിഗമനം

ഇന്ന് പുലര്‍ച്ചെ 2.30 നാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് പരിക്കുകളുണ്ട് എന്നാണ് വിവരം.