തണുപ്പുകാലത്ത് ജലദോഷവും ചുമയും വിഷമിപ്പിക്കുന്നുണ്ടോ? ആശ്വാസം ലഭിക്കാൻ കുടിക്കേണ്ട പാനീയങ്ങള്‍ ഇതാ

കോട്ടയം: രാവിലെയുള്ള തണുപ്പ് മൂലം തുമ്മലും ജലദോഷവും ചുമയും അനുഭവിക്കുന്നവരാണോ?

അത്തരക്കാര്‍ക്ക് രാവിലെ കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

1. തുളസിയില- കുരുമുളക് കാപ്പി

തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയ്യാറാക്കി ചെറു ചൂടോടെ രാവിലെ കുടിക്കുന്നത് തുമ്മല്‍, ജലദോഷം, ചുമ എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.

2. ഇഞ്ചി- തുളസി ചായ

ഇഞ്ചിയും തുളസിയും ചേര്‍ത്ത കട്ടന്‍ ചായ കുടിക്കുന്നത് തുമ്മലും ജലദോഷവും ചുമയും അകറ്റാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ജിഞ്ചറോള്‍സ്, ഷോഗോള്‍സ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നത്.

3. തേന്‍ ചേര്‍ത്ത് കട്ടന്‍ ചായ

തേനില്‍ പലതരം ആന്‍റി ബാക്ടീരിയല്‍, ആന്‍റി മൈക്രോബയല്‍ ഗുണങ്ങളുണ്ട്. ചായയില്‍ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും ചുമയും കുറയ്ക്കാൻ സഹായിക്കും. ചുമയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാർഗവുമാണ് തേൻ.

4. പാലില്‍ കുരുമുളക്

തിളപ്പിച്ചെടുത്ത പാലില്‍ ചൂടാറും മുമ്ബേ കുരുമുളകുപൊടി ചേർത്ത് കുടിക്കുന്നത് രാവിലെ കുടിക്കുന്നത് ജലദോഷം ശമിക്കാന്‍ സഹായിക്കും.

5. പാലില്‍ മഞ്ഞള്‍

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.