മില്‍മയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം; 43,500 രൂപ ശമ്പളം വാങ്ങാം

കൊച്ചി: കേരള സർക്കാരിന് കീഴിൽ മിൽമയിൽ ജോലി നേടാൻ അവസരം.

മിൽമയുടെ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയന് ലിമിറ്റഡിന് കീഴിൽ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

ആകെ 2 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർ താഴെ നല്കിയിരിക്കുന്ന വിവരങ്ങൾ വായിച്ച്‌ മനസിലാക്കി ഇന്റര്വ്യൂവിന് പങ്കെടുക്കുക.

തസ്തിക & ഒഴിവ്

മിൽമ- തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയന് ലിമിറ്റഡിന് കീഴിൽ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുക.

ആകെ 2 ഒഴിവുകൾ

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 43,500 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി

ഉദ്യോഗാർഥികൾ 40 വയസ് കഴിഞ്ഞവരാവരുത്. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

വെറ്ററിനറി സയൻസിൽ ബിരുദം. കൂടാതെ അനിമൽ ഹസ്ബൻഡറി ഫീൽഡിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം.

അപേക്ഷ

താല്പര്യമുള്ളവർ മിൽമയുടെ ഔദ്യോഗി വെബ്സൈറ്റ് സന്ദർശിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയുക. ജനുവരി 29നാണ് ഇന്റര്വ്യൂ നടക്കുക. അന്നേദിവസം ബന്ധപ്പെട്ട യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചേരണം.

വിലാസം: തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സ് യൂണിയൻ ലിമിറ്റഡ്. ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം ഡയറി- 695004