വ​യ​നാ​ട് ദു​ര​ന്ത​ ബാധിതർക്ക് കൈതാങ്ങായി മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍ഡ്; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ ന​ല്‍കി

കോ​ട്ട​യം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ഒ​ന്ന​ര​ക്കോ​ടി രൂ​പ ന​ല്‍കി.

ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ജീ​വ​ന​ക്കാ​ര്‍ ഒ​രു​ല​ക്ഷ​ത്തി​എ​ഴു​പ​തി​നാ​യി​രം രൂ​പ​യും ന​ല്‍കി.

മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​ക്ക് മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ കെ.​കെ. ദി​വാ​ക​ര​ന്‍ ചെ​ക്ക് കൈ​മാ​റി. ബോ​ര്‍ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്ത് പി. ​മ​നോ​ഹ​ര്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.