കല്‍പറ്റ: ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങി മരിച്ചു.
വയനാട് മുട്ടില്‍ കുട്ടമംഗലത്താണ് സംഭവം. കുട്ടമംഗലം സബ്ന സൂപ്പർമാർക്കറ്റ് ഉടമകളില്‍ ഒരാളായ മാന്തോടി അക്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്.
കുളിമുറിയില്‍ വച്ച ബക്കറ്റിലേയ്ക്ക് കുട്ടി തലകീഴായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
