അമിത വില നല്‍കി ഇനി കുപ്പിവെള്ളം വാങ്ങേണ്ട..! ഒരു രൂപ നാണയത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എമ്മുകള്‍ റെഡി

കോഴിക്കോട്: അമിത വില നല്‍കി ഇനി കുപ്പിവെള്ളം വാങ്ങേണ്ട, ഒരു രൂപ നാണയത്തിന് വേണ്ടുവോളം കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങി കോർപ്പറേഷൻ.

പ്ലാസ്റ്റിക് കുപ്പികളുടെ വലിച്ചെറിയല്‍ തടയുക, കുറഞ്ഞ ചെലവില്‍ കുടിവെള്ളമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാട്ടർ എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നത്.

ഇതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ 12 ലക്ഷം രൂപ കോർപ്പറേഷൻ വകയിരുത്തിയിരുന്നു. 2025 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

പൊതുജനം സ്ഥിരമായി വന്ന് ചേരുന്ന ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാട്ടർ എ.ടി.എമ്മുകള്‍ സ്ഥാപിക്കുക. പദ്ധതിയ്ക്ക് സ്വീകാര്യത നോക്കി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.