കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദനെതിരേ, രൂക്ഷ രൂക്ഷ വിമര്‍ശനവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി

 

തൃശൂര്‍: കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദനെതിരേ രൂക്ഷ രൂക്ഷ വിമര്‍ശനവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബി.സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയാണെന്നും തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

സർക്കാരിനായി ശ്രീകുമാരൻ തമ്ബി എഴുതിയ കേരളഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങളുണ്ടെന്ന സച്ചിദാനന്ദന്‍റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്‍റെ വരികള്‍ എപ്പോഴും കേള്‍ക്കുന്നതിനാല്‍ സച്ചിദാനന്ദന് ദുഃഖമുണ്ടാകും. സച്ചിദാനന്ദന്‍റെ ഏതെങ്കിലും വരികള്‍ 50 വര്‍ഷം കഴിഞ്ഞ് ആരെങ്കിലും ഓര്‍മിച്ചു പാടുമോ എന്നും അദ്ദേഹം ചോദിച്ചു.

തന്‍റെ പാട്ട് ക്ലീഷേ ആണെന്നാണ് പറയുന്നത്. താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതുവരെ ഇത് പറയാതിരുന്നത് എന്തുകൊണ്ടാണ്. കേരള ഗാനമായി തന്‍റെ പാട്ട് സ്വീകരിക്കുന്നില്ലെങ്കില്‍ അക്കാര്യം അറിയിക്കേണ്ട കടമ അവര്‍ക്കുണ്ട്. പല്ലവിയില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യ നാലുവരി താന്‍ മാറ്റിയെഴുതി കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.