വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണു; പീരുമേട്ടിൽ ഹരിത കർമ്മ സേനാംഗമായ യുവതിക്ക് ദാരുണാന്ത്യം

പീരുമേട്: ജോലിക്കിടെ ഹരിത കർമ്മ സേനാംഗമായ യുവതി കുഴഞ്ഞുവീണ് മരിച്ചു.

ദൈവം മേട് നെല്ലിവേലിക്കുന്നേല്‍ സുനിതമ്മ എന്ന സുമ ( 44 )യാണ് മരിച്ചത്.
വാത്തിക്കുടി പഞ്ചായത്തിലെ അംഗൻവാടിക്ക് സമീപത്തുള്ള വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സുമ കുഴഞ്ഞുവീണത്.

ഉടൻതന്നെ സുമയെ തോപ്രാംകുടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: മനു. മക്കള്‍: നിതീഷ് , നിഖിത , നിയുക്ത. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് രണ്ടരക്ക് വീട്ടുവളപ്പില്‍.