തിരുവനന്തപുരം നഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ നടത്തുമെന്ന് മേയർ വിവി രാജേഷ്. കൗൺസിലർമാർ നിർദേശിച്ചത് 29 റൂട്ടുകളാണെന്നും മറ്റ് റൂട്ടുകൾ ലാഭകരമല്ലെന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും. ചില റൂട്ടുകളിൽ മുമ്പ് സർവീസ് നിർത്തിയതും ഇതിൽ ഉൾപ്പെടും. 29 റൂട്ടുകളാണ് കൗൺസിലർമാർ നിർദേശിച്ചത്. മറ്റു റൂട്ടുകൾ ലാഭകരമല്ലാത്തതിനാൽ ഒഴിവാക്കിയെന്നും, 23 റൂട്ടുകളിൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചെന്നും മേയർ വ്യക്തമാക്കി. ഇവിടങ്ങളിൽ ശനിയാഴ്ച മുതൽ സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ 23 ഇട റോഡുകളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ഉടൻ; പ്രഖ്യാപനവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്
