ആലപ്പുഴ: കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി 20 വർഷത്തിനു ശേഷം പോലീസ് പിടിയിൽ. എഴുപുന്ന സ്വദേശി ഷിബു ആണ് പോലീസ് പിടിയിലായത്.
കുത്തിയതോട് പോലീസ് സ്റ്റേഷനിൽ 2004 ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം ഉൾപ്പെടെയുള്ള അടിപിടി കേസില്‍ പ്രതിയായ ഇയാള്‍ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
കോട്ടയം, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവരവെയാണ് ഷിബു അറസ്റ്റിലാവുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കുത്തിയതോട് ഇൻസ്പെക്ടർ അജയ മോഹൻ, സബ്ബ് ഇൻസ്പെക്ടർ രാജീവ്, സിവിൽ പോലീസ് ഓഫീസർ മനു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
