വിഴിഞ്ഞത്ത് ചരിത്രനിമിഷം; ആദ്യകപ്പല്‍ ഷെൻഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ വൻ സ്വീകരണം; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെൻഹുവ 15ന് ഗംഭീര സ്വീകരണം..

വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പലിന് സ്വീകരണം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്.

ചടങ്ങില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും പങ്കെടുത്തു. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു.

അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നു.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണുള്ളതെന്ന് പിണറായി വിജയൻ പ്രസംഗത്തില്‍ പറഞ്ഞു.

അസാദ്ധ്യം എന്നൊരു വാക്ക് കേരളത്തിന് ഇല്ലെന്ന് തെളിഞ്ഞു, ഇതുപോലെയുള്ള 8 കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞം തുറമുഖത്തേക്ക് വരും. ആറുമാസത്തിനുള്ളില്‍ കമ്മിഷനിംഗ് നടക്കും എന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു .