സംശയാസ്പദമായ സാഹചര്യത്തിൽ നാല് യുവാക്കൾ കാറിൽ; പരിശോധനയിൽ ഇവരിൽ നിന്നും കണ്ടെത്തിയത് രാസ ലഹരി; നാലുപേർ അറസ്റ്റിൽ; 8 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു

പെരുമ്പാവൂർ : രാസ ലഹരിയുമായി നാല് യുവാക്കള്‍ അറസ്റ്റില്‍. മാറമ്ബിള്ളി മഞ്ഞപ്പെട്ടി കളപ്പോത്ത് വീട്ടില്‍ അല്‍ത്താഫ് (23), ചെറുവേലിക്കുന്ന് ഇലവുംകുടി വീട്ടില്‍ മനു (22), മൗലൂദ്പുര അത്തിക്കോളില്‍ വീട്ടില്‍ മുഹമ്മദ് ഷഫാൻ (21), ചെറുവേലിക്കുന്ന് ഒളിക്കല്‍ വീട്ടില്‍ ഫവാസ് (23) എന്നിവരെയാണ് പെരുമ്ബാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

നൈറ്റ് പെട്രോളിങ്ങിനിടെ പാത്തിപ്പാലത്ത് വച്ചാണ് ഇവർ പിടിയിലാവുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ നാല് യുവാക്കള്‍ കാറില്‍ ഇരിക്കുന്നതായി കണ്ടതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. ഇവരില്‍ നിന്നായി 8 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രാസ ലഹരി ഉപയോഗിക്കുന്നവരാണ് ഇവരെന്ന് കരുതുന്നു.

അന്വേഷണസംഘത്തില്‍ ഇൻസ്പെക്ടർ റ്റി. എം. സൂഫി, എസ് ഐ മാരായ റിൻസ് എം തോമസ്, പി. എം. റാസിഖ്, എല്‍ദോ സിപിഒ മാരായ നസിബ്, നിഷാദ്, എന്നിവരാണ് ഉണ്ടായിരുന്നത്.