കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ട്യൂഷൻ സെന്റർ, അംഗൻവാടി ഉള്‍പ്പെടെയുളളവക്ക് അവധി ബാധകമാണ്. മോഡല്‍ റസിസൻഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. ഇന്ന് വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.
