മഴക്കെടുതിയില്‍ തലസ്ഥാനം; കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ഒരുക്കി ശിശുക്ഷേമ സമിതി

തിരുവനന്തപുരം: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വേണ്ടി താത്ക്കാലിക ഷെല്‍ട്ടര്‍ ആരംഭിച്ച്‌ ശിശുക്ഷേമ സമിതി.

മഴക്കെടുതി മൂലം വീടുകളില്‍ താമസിപ്പിക്കാന്‍ പറ്റാത്ത കുട്ടികള്‍ക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താത്ക്കാലിക ഷെല്‍ട്ടര്‍ ഒരുക്കിയതായി ശിശുക്ഷേമ സമിതി അറിയിച്ചു.

ആറ് വയസിന് താഴെയുള്ള കുട്ടികളെ സമിതി ശിശുപരിചരണ കേന്ദത്തിലും ആറ് വയസ് മുതല്‍ പതിനെട്ട് വയസ് വരെയുള്ള പെണ്‍കുട്ടികളെ വീട് – ബാലിക മന്ദിരത്തിലും പാര്‍പ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെകട്ടറി ജിഎല്‍. അരുണ്‍ ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചൈള്‍ഡ് ഹെല്‍പ്പ് ലൈന്‍ ടോള്‍ പ്രീ നമ്ബര്‍ 1517-ല്‍ ബന്ധപ്പെടാവുന്നതാണ്.