‘കൈ’ത്താങ്ങായ സതീശനങ്കിള്‍ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയതില്‍ സന്തോഷം’; മധുരം വിതരണം ചെയ്ത് വിനോദിനി

പാലക്കാട്: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മധുരം വിതരണം ചെയ്ത് വിനോദിനി.

തനിക്ക് കരുതലും കൈത്താങ്ങുമായ സതീശനങ്കിള്‍ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയതില്‍ സന്തോഷമെന്ന് വിനോദിനി പ്രതികരിച്ചു.

ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ച്‌ മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ നല്‍കിയത് വി ഡി സതീശന്റെ ശ്രമഫലമായിട്ടാണ്. വിനോദിനിക്ക് വീട് വച്ച്‌ നല്‍കാനും സതീശൻ ഇടപെട്ടു.

പത്ത് വർഷം ഇടതുഭരണം കഴിച്ചുകൂട്ടിയ മുന്നണി പ്രവർത്തകരുടെ നീണ്ട കാത്തിരിപ്പിന് ടെലിവിഷൻ സ്ക്രീനില്‍ സതീശൻ മുഖ്യമന്ത്രി എന്ന് തെളിഞ്ഞപ്പോള്‍ പൂർണവിരാമം. നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായി മുന്നണി പ്രവർത്തകർ തെരുവിലേക്കിറങ്ങി.

പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പൊരിവെയിലിലും മഴയെത്തും പ്രകടനം നടത്തിയുമാണ് പാർട്ടി പ്രവർത്തകർ ആരവങ്ങള്‍ കൂട്ടിയത്. കൻ്റോണ്‍ന്മെന്റ് വളപ്പില്‍ നിന്ന് തിരുകൊളുത്തിയ ആഹ്ലാദപ്രകടനം കെപിസിസിയിലേക്ക് പടർന്നു.

പാർട്ടി ആസ്ഥാനത്ത് എത്തിയ വിഡി സതീശനെ പ്രവർത്തകർ ആരവങ്ങളോടെ എതിരേറ്റു.