‘മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങ വീണു, രാജിവെച്ചാൽ തനിക്കൊന്നുമില്ല’, ഹുസൈൻ മടവൂരിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരള നവോത്ഥാന സമിതിയിൽ നിന്ന് രാജിവെച്ച വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂരിനെ അധിക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

മോങ്ങാനിരുന്ന പട്ടീടെ തലേല്‍ തേങ്ങ വീണെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി അധിക്ഷേപിച്ചത്. ഹുസൈൻ മടവൂർ പണ്ട് മുസ്ലിംകളെ പറ്റി തീവ്രവാദം പറഞ്ഞിട്ടുള്ള ആളാണ്.

നവോത്ഥാന സമിതിയിൽ ഇരിക്കാൻ അദ്ദേഹം അർഹനല്ല. അക്കാര്യം അദ്ദേഹത്തിനറിയാം. സമിതിയിൽ നിന്ന് രാജിവെക്കാൻ ആഗ്രഹിച്ചവനാണ്.

താനൊരു സത്യം പറഞ്ഞപ്പോൾ ഒരു കാരണം കണ്ടുപിടിച്ച് രാജിവെക്കുകയായിരുന്നു. അദ്ദേഹം രാജിവെച്ചാൽ തനിക്കൊന്നുമില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.