പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അണുവിമുക്തമാകും; ഇതാ 5 എളുപ്പ വഴികള്‍

കോട്ടയം: പച്ചക്കറികളും പഴവർഗ്ഗങ്ങളും വീട്ടില്‍ ഒഴിച്ച്‌ കൂടാനാവാത്ത ഭക്ഷണസാധനങ്ങളാണ്.

പച്ചക്കറികള്‍ അധികവും വേവിച്ചതിന് ശേഷമാണ് നമ്മള്‍ കഴിക്കാറുള്ളത്. എന്നാല്‍ വേവിക്കുന്നതിനോ കഴിക്കുന്നതിനോ മുൻപ് ഇവ വൃത്തിയായി കഴുകി അണുവിമുക്തമാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്.

എങ്ങനെയാണ് വൃത്തിയായി പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകേണ്ടതെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എളുപ്പത്തില്‍ ഇവ വൃത്തിയാക്കാൻ സാധിക്കും.

1. പാക്കറ്റോടെയാണ് പച്ചക്കറികള്‍ വാങ്ങുന്നതെങ്കില്‍ അതില്‍ നിന്നും പുറത്തെടുത്ത് വൃത്തിയായി കഴുകേണ്ടതാണ്.

2. ചെറുചൂടുവെള്ളം ഉപയോഗിച്ച്‌ പഴവർഗ്ഗങ്ങള്‍ കഴുകിയെടുക്കാവുന്നതാണ്. ഇത് പഴവർഗ്ഗങ്ങളില്‍ ഉള്ള അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ആവശ്യമെങ്കില്‍ 50 പിപിഎം ക്ലോറിൻ ചേർത്ത് അതില്‍ പഴവർഗ്ഗങ്ങള്‍ മുക്കിവെക്കാവുന്നതാണ്.

3. സാധാരണ അടുക്കളയില്‍ ഉപയോഗിക്കുന്ന വെള്ളം ഉപയോഗിച്ച്‌ പച്ചക്കറികള്‍ വൃത്തിയാക്കണം. ഇത് പാകം ചെയ്യാനും എളുപ്പത്തില്‍ ഉപയോഗിക്കാനും സഹായിക്കും.

4. പച്ചക്കറികളിലോ പഴവർഗ്ഗങ്ങളിലോ അണുവിമുക്തമാക്കാൻ സഹായിക്കുന്ന സ്പ്രേ, ക്ലീനിങ് വൈപ്സ്, സോപ്പ് എന്നിവ ഉപയോഗിക്കരുത്. ഇത് പച്ചക്കറികളെയും പഴവർഗ്ഗങ്ങളെയും കേടാക്കുകയും അതിന്റെ ഗുണമേന്മ നഷ്ടപ്പെട്ട് പോകാനും കാരണമാകും. ശുദ്ധമായ വെള്ളം ഉപയോഗിച്ച്‌ മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

5. എല്ലാതരം പഴവർഗ്ഗങ്ങളും പച്ചക്കറികളും ഫ്രീസറിനുള്ളിലോ ഫ്രിഡ്ജിലോ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് സാധനങ്ങള്‍ കേടായിപ്പോകാനും കാരണമായേക്കാം. സാധാരണ റൂം ടെമ്ബറേച്ചറില്‍ തന്നെ ഇവ സൂക്ഷിക്കാവുന്നതാണ്.