കോട്ടയം: ആരംഭത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ പരിപാടിയുടെ ഭാഗമായി 20, 21, 22, 29 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ പ്രതിരോധ ജനകീയ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ തെക്കുംഗോപുരം കാർത്തിക ഓഡിറ്റോറിയത്തിലാണ് പരിപാടി. 30 നും 65 നും ഇടയിൽ പ്രായമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവ കണ്ടെത്താനുള്ള സ്ക്രീനിങ് ഉണ്ടാകും.
ക്ലിനിക്കൽ സ്തന പരിശോധന ആവശ്യമുള്ളവർക്ക് പാപ്പ് സ്മിയർ പരിശോധന, മാമോഗ്രാം എന്നീ സേവനങ്ങൾ സൗജന്യമായി നൽകുമെന്ന് മുനിസിപ്പൽ കൗൺസിലർമാരായ ജയമോൾ ജോസഫ്, ബി.ഗോപകുമാർ, എസ്.ജയകൃഷ്ണൻ, എൻ.ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
