തിരുവനന്തപുരം : സാധാരണയായി ഇത്തരം ആരോപണം ഉയരുമ്ബോള്‍ കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് എല്ലാവരും പറയുക. എന്നാല്‍ രാഷ്ട്രീയപരമായി നേരിടുമെന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്. കേസിനെ നിയമപരമായി നേരിടാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.കേന്ദ്ര ഏജന്‍സികള്‍ മാത്രം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
സിപിഎം-ബിജെപി അന്തര്‍ധാരയുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു. മോദിക്ക് മുന്നില്‍ പിണറായി അനുസരണയുള്ള കുട്ടിയായി മാറി. മുഖ്യമന്ത്രിയുടെ മകള്‍ക്കുവേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സിപിഎം കുരുതി കൊടുക്കും. തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ സിപിഐയെ ബലികൊടുക്കുമെന്നും മുരളീധരന്‍ ആരോപിച്ചു.
