എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് മൂന്നാം ബാച്ച് പരിശീലനം പൂർത്തിയാക്കി; പാസിങ് ഔട്ട് പരേഡിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സല്യൂട്ട് സ്വീകരിച്ചു

എരുമേലി: വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റിന്റെ മൂന്നാം ബാച്ച് 44 കുട്ടികൾ പരിശീലനം പൂർത്തിയാക്കി പാസിങ് ഔട്ട് പരേഡ് നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സല്യൂട്ട് സ്വീകരിച്ചു.

സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.ഡി. ബിജു, സ്കൂൾ മാനേജർ നാസർ പനച്ചി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി മിഥുലാജ് മുഹമ്മദ്, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, ജോയിന്റ് സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, കമ്മിറ്റി അംഗം നാസർ ചക്കാലക്കൽ എന്നിവർ മികച്ച കെഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ കൈമാറി.

എസ്.ഐ ജോസഫ് ആന്റണി, സ്റ്റാഫ് സെക്രട്ടറി പി.എ. ജാസ്മിൻ , പിടിഎ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് പാടിക്കൽ, പിടിഎ സെക്രട്ടറി ഷാഹുൽ ഹമീദ്,സ്കൂൾ പ്രധാന അധ്യാപിക ഫൗസിയ അസീസ് എന്നിവർ പ്രസംഗിച്ചു.

കമ്മ്യൂണിറ്റി പൊലീസ് ഓഫിസർമാരായ സി.ഡി. ശ്രീരാജ്, മിഥുനാ മോഹൻ, പൊലീസ് ഓഫിസർമാരായ പി.എസ്.അജിമോൻ, ഷാഹിദ ബീഗം എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.