വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടേത് കൊലപാതകം തന്നെ; കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടേത് കൊലപാതകം തന്നെയാണെന്ന് പോക്സോ കോടതി.

കേസിലെ വിധിപ്പകര്‍പ്പിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിലെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്‌ച പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി.

ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം സന്ദര്‍ശിച്ചത്.

ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരലടയാള വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റി, പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിധിപകര്‍പ്പില്‍ പറയുന്നു. ലൈംഗിക ചൂഷണം ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുന്നു.