‘നവീൻ ബാബുവിനെതിരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല’; വിവരാവകാശ രേഖ പുറത്ത്

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത്.

നവീൻ ബാബു തസ്തികയില്‍ ജോലി ചെയ്തിരുന്ന ഘട്ടത്തില്‍ പരാതികള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

പൊതുപ്രവർത്തകനും ഹെെക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ആണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.

നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി ലഭിച്ചതായി റവന്യൂ സെക്രട്ടറിയുടെ ഓഫീസ് ഫയലില്‍ രേഖപ്പെടുത്തി കാണുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് പരാതികള്‍ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയിരിക്കുന്നത്.