വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറില്‍ പുലി ഇറങ്ങിയതായി സംശയം.
വാളാഡിയില്‍ മേയാൻ വിട്ട ആട് പുലിയുടെ ആക്രമണത്തില്‍ ചത്തതായി വിവരങ്ങള്‍.
വാളാർഡി എച്ച് എം എല്‍ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ ലയത്തില്‍ താമസിക്കുന്ന സുബ്രമണ്യത്തിൻ്റെ ആടിനെയാണ് കൊന്നത്.
ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ജഡത്തിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുമളി റെയ്ഞ്ചിലെ ചെല്ലാർ കോവില്‍ സെക്ഷനിനിലെ വനപാലകർ നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെന്നും പറയുന്നു.
തുടർന്ന് ഈ ഭാഗത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
