കേരളത്തില്‍ അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ രണ്ട് ദിവസം യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസം ഇടിമിന്നലോടെയുള്ള മഴ ജാഗ്രത നിർദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാവകുപ്പ്.

2024 നവംബർ 10 മുതല്‍ 14 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനിടെ 2 ദിവസം മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

13 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 14 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.