വാളയാര്‍ കേസില്‍ വഴിത്തിരിവ്: കുട്ടികളുടെ മാതാപിതാക്കളും പ്രതികള്‍; സിബിഐ കുറ്റപത്രം; കേസെടുത്തത് പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ച്

കൊച്ചി: വാളയാർ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേർ‌ത്ത് സി ബി ഐ.

ആത്മഹത്യ പ്രേരണക്കുറ്റം, ബലാത്സഹം പ്രേരണാക്കുറ്റം, പീഡന വിവരം അറിഞ്ഞിട്ടും അത് മറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അച്ഛനും അമ്മയ്ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

പോക്സോ, ഐ പി സി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സി ബി ഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തിൽ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സി ബി ഐ അന്വേഷണത്തിലെ കണ്ടെത്തല്‍. കുട്ടികള്‍ പല തവണ ചൂഷണത്തിന് ഇരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.