വാളയാര്‍ കേസിലെ നാലാം പ്രതിയുടെ മരണം; ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: വാളയാര്‍ കേസിലെ പ്രതിയുടെ ദുരൂഹമരണത്തില്‍ ഫാക്ടറി സൈറ്റ് മാനേജര്‍ കസ്റ്റഡിയില്‍.

വാളയാര്‍ കേസിലെ നാലാം പ്രതി എം മധു ആണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സ്ഥാപനത്തിലെ ചെമ്പ് കമ്പനിയും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാര്‍ കമ്ബനി അധികൃതര്‍ പിടികൂടിയിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതി നല്‍കാൻ കമ്ബനി തയ്യാറെടുക്കുന്നതിനിടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുൻപ് അടച്ചുപൂട്ടിപ്പോയ ബിനാനി സിങ്ക് കമ്ബനിയിലെ ലോഹ ഭാഗങ്ങള്‍ നീക്കാൻ കരാര്‍ ഏറ്റെടുത്ത കമ്ബനിയിലെ ജീവനക്കാരനായിരുന്നു മധു. പോസ്റ്റ്മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.