വാഹനമിടിച്ച്‌ പരിക്കേറ്റ മുള്ളന്‍പന്നിയെ കൊന്ന് കറിവച്ചു ; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

കൊല്ലം : വാളകം സ്വദേശി പി. ബാജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയിലേക്ക് പോകുമ്ബോള്‍ വാളകം മേഴ്‌സി ആശുപത്രിക്ക് സമീപത്തുവച്ചാണ് ഡോക്ടറുടെ വാഹനം മുള്ളന്‍പന്നിയെ ഇടിച്ചത്.

തുടര്‍ന്ന് മുള്ളന്‍പന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ച ഡോക്ടര്‍ കറിവയ്ക്കുകയായിരുന്നു. അഞ്ചല്‍ വനം റേഞ്ച് ഓഫിസർ അജികുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മുള്ളൻപന്നിയെ കറിവച്ചതായി കണ്ടെത്തിയത്. ഡോക്ടറുടെ വീട്ടില്‍ പരിശോധനയ്ക്കായി എത്തുമ്ബോള്‍ അടുപ്പില്‍ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നുവെന്ന് വനപാലർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയില്‍ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി.