നട്ടാശ്ശേരി വട്ടമൂട് പാലത്തിനു സമീപം മാലിന്യ കുഴിയിൽ അജ്ഞാത മൃതദേഹം; കണ്ടെത്തിയത് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റ മൃതദേഹം; ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

നട്ടാശ്ശേരി: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നട്ടാശ്ശേരി വട്ടമൂട് പാലത്തിനു സമീപത്തെ മാലിന്യ കുഴിയിൽ നിന്നുമാണ് തിരിച്ചറിയാൻ സാധിക്കാത്ത ഉദ്ദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

കോട്ടയം ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

അടയാള വിവരങ്ങൾ: ഉദ്ദേശം 165 സെന്റീമീറ്റർ ഉയരം,വെളുത്ത നിറം, വേഷം വെളുത്ത മുണ്ടും കറുത്ത ജുബ്ബയുമാണ്. ( സമീപത്ത് നാല് പാക്കറ്റ് വിളക്ക് തിരി നൂലും പച്ച കളറിലെ ഒരു casual ഷൂസും കിടക്കുന്നുണ്ട്).

സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ്.

ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ : 9497987071.
എസ്.ഐ ഈസ്റ്റ് സ്റ്റേഷൻ : 9497980326
ഈസ്റ്റ് പോലീസ് സ്റ്റേഷൻ : 0481 2560333.