ച്ചി: ലക്ഷങ്ങള്‍ ശമ്പളത്തോടെ വിദേശത്ത് ഒരു ജോലി, യുവാക്കളുടെ വലിയ സ്വപ്നമാണത്. ഇപ്പോഴിതാ നിങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ വഴിയൊരുക്കുകയാണ് കേരള സർക്കാർ സ്ഥാപനമായ നോർക്ക.
യുകെയിലേക്കാണ് അവസരം. ഇതിനായി പ്രത്യേക അഭിമുഖം കൊച്ചിയില്‍ നടക്കും. വിശദമായി അറിയാം
യുകെയിലെ വെയില്‍സിലേക്കാണ് അവസരം. നഴ്സിങ് മേഖലയിലാണ് നിയമന നടക്കുന്നത്. നഴ്സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരു വര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറല്‍ നഴ്സിംഗ്, OT, ഹോസ്പിറ്റല്‍ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) വേണം. ഐഇഎല്‍ടിഎസും പാസായിരിക്കണം.
സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ 7 ആണ് ഓവറോള്‍ സ്കോർ വേണ്ടത്. റൈറ്റിംഗില്‍ 6.5 ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഒഇടി ബി (റൈറ്റിംഗില്‍ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എൻ എം സി) രജിസ്ട്രേഷന് യോഗ്യതയുമുളവരാകണം. ഐഇഎല്‍ടിഎസിനാങ്കിലും ഒഇടിക്കാണെങ്കിലും അടുത്ത വർഷം നവംബർ 25 വരെയെങ്കിലും സർട്ടിഫിക്കറ്റിന് സാധുത ഉണ്ടായിരിക്കണം.
ഐ ഇ എല്‍ ടി എസ്/ഒ ഇ ടി, സി ബി ടി, എൻ എം സി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്കെല്ലാം ഉദ്യോഗസ്ഥാർത്ഥികള്‍ക്ക് റീഇംബേഴ്മെന്റ് ലഭിക്കും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒ എസ് ഇ എസ് പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. എൻ എം സി രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടായിരിക്കും ഉദ്യോഗാർത്ഥികള്‍ക്ക് ശമ്പളമായി ലഭിക്കുക. രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (30,420 – 37,030 പൗണ്ട്) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോണ്‍സർഷിപ്പിനും അര്‍ഹതയുണ്ടാകും.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. വെബ്സൈറ്റ്- www.norkaroots.org www.nifl.norkaroots.org. നേരത്തേ മറ്റ് അവസരങ്ങള്‍ക്ക് അപേക്ഷിച്ചവരാണെങ്കിലും പ്രത്യേകം അപേക്ഷ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാർച്ചിന് ശേഷമായിരിക്കും പരിഗണിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0471-2770536, 539, 540, 577 .ടോള്‍ ഫീ വമ്ബർ- 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം
