തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോലീസ് സേനയിൽ 29 ഐപിഎസ്കാർക്ക് സ്ഥലംമാറ്റം. പുതിയതായി ഐപിഎസ് ലഭിച്ച 17 പേർക്കും ഇതോടൊപ്പം പോസ്റ്റിങ്ങ് ലഭിച്ചിട്ടുണ്ട്.
ആഭ്യന്തര വകുപ്പിൽ നടന്ന അഴിച്ചു പണിയിൽ നിരവധി ജില്ലാ പോലീസ് മേധാവിമാരെയാണ് സ്ഥലം മാറ്റിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐപിഎസിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.
കാർത്തിക്കിനെ സ്ഥലം മാറ്റിയത് തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സ് വിജിലൻസിലേക്ക്.
റിസർവ് ബറ്റാലിയൻ കമാൻണ്ടൻ്റ് ആയിരുന്ന ഷാഹുൽഹമീദാണ് പുതിയ കോട്ടയം ജില്ലാ പോലീസ് മേധാവിയായി എത്തുന്നത്.
