കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളില്‍ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം.
കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിന്‍റി20യാണ് ലീഡ് ചെയ്യുന്നത്.
കുന്നത്തുനാടില്‍ ഏഴു സീറ്റുകളിലേക്ക് ട്വിന്‍റി 20 ഒതുങ്ങി. കുന്നത്തുനാടില്‍ 17 ഇടങ്ങളില്‍ യുഡിഫ് ആണ് ലീഡ് ചെയ്യുന്നത്.
മഴുവന്നൂര്‍ പഞ്ചായത്തില്‍ ഏഴു സീറ്റുകളില്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. ഇവിടെ മൂന്ന് സീറ്റില്‍ മാത്രമാണ് ട്വിന്‍റി 20യുടെ മുന്നേറ്റം.ട്വന്‍റിി20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തില്‍ 10വാർഡുകള്‍ ട്വന്‍റി20 ജയിച്ചു. കിഴക്കമ്പലത്ത് 17 സീറ്റുകളില്‍ ട്വന്‍റി 20 ആണ് മുന്നേറുന്നത്.
