കൊച്ചി: ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങള്‍.
വിനോദിന്റെ മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും വികാരഭരിതമായി. നിരവധി പേരാണ് അവസാനമായി വിനോദിനെ ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി വീട്ടിലെത്തിയത്.
ഏലൂരിലെ പൊതുശ്മശാനത്തിലാണ് വിനോദിനെ സംസ്കരിച്ചത്.
വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്.
കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത് വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്.
