മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; സ്വകാര്യ ബസില്‍ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയില്‍

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസില്‍ അക്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പാലാ സ്വദേശിനിയായ ബിന്ദുവിനെയാണ് യാത്രകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്.

2024 ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. മദ്യപിച്ച്‌ ബസില്‍ ബഹളം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത യാത്രകാരിയെ യുവതി മർദിച്ചു.

കൂടാതെ കണ്ടക്ടറുടെ മൊബൈല്‍ ഫോണ്‍ എടുത്ത് റോഡിലേക്ക് എറിയുകയും ചെയ്തു.