തിരുവനന്തപുരം: നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം.
മണ്ണന്തലയിലാണ് സംഭവം. അപകടത്തില്‍ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു.
നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനേഴുകാരനെതിരെ നേരത്തേയും നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് കേസുണ്ട്.
