ആലപ്പുഴയിൽ ആഞ്ഞിലി മരം വീണു വീട് തകർന്നു; പിഞ്ചുകുട്ടികൾ ഉൾപ്പെടെ വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: ആഞ്ഞിലി മരം വീണു വീട് തകർന്നു. പിഞ്ചുകുട്ടികൾ ഉൾപ്പെടെ വീട്ടിലുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.

ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടമുണ്ടായത്. എല്ലാവരും ഉറത്തിലായിരുന്ന സമയത്താണ് അപകടം നടന്നതെങ്കിലും ആളപായമില്ല.

വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ ബാലൻ നായർ, ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും അപകടം കൂടാതെ രക്ഷപ്പെട്ടു.