”ഈ വഴീക്കൂടെ ഞങ്ങള്‍ക്ക് പോകാൻ പറ്റാത്ത അവസ്ഥയാ, പത്തറുപത് ആളുകളായി ഇവിടെ വച്ചു മരിക്കുന്നു”; കല്ലടിക്കോട് സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വൻ പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട്: കല്ലടിക്കോട് സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വൻ പ്രതിഷേധവുമായി നാട്ടുകാർ.

നിരവധി പേർ മരണപ്പെട്ടത് റോഡിന്റെ ശോചനീയാവസ്ഥ കാരണമാണെന്നും, ഉത്തരവാദിത്തപ്പെട്ടവർ വന്ന് തീരുമാനമുണ്ടാക്കാതെ പിന്തിരിയില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
നൂറിലധികം വരുന്ന പ്രദേശവാസികളാണ് സംഭവസ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്.

”വരട്ടെ കളക്‌ടറോ മറ്റു വലിയ ആള്‍ക്കാരോ വരട്ടെ…ഈ റോഡ് നന്നാക്കാൻ പറ്റിയില്ലെങ്കില്‍ പിന്നെ എന്താണ്? ഈ വഴീക്കൂടെ ഞങ്ങള്‍ക്ക് പോകാൻ പറ്റാത്ത അവസ്ഥയാ.. എന്ത് വിശ്വസിച്ച്‌ കുട്ടികളെ വിടും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവിടുത്തെ അപകടം. പത്തറുപത് ആളുകളായി ഇവിടെ വച്ചു മരിക്കുന്നു. ഇതിനൊരു തീരുമാനം ഉണ്ടായിട്ട് പോയാല്‍ മതി എല്ലാവരും. ”- നാട്ടുകാർ ആവശ്യപ്പെട്ടു.