യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം: നിരവധി ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം.

പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളില്‍ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

1. 18-ാം തിയതിയിലെ മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)

2. 19-ാം തിയതിയിലെ തിരുവനന്തപുരം – മംഗളുരു മാവേലി എക്സ്പ്രസ് (16604)

3. 19-ാം തിയതിയിലെ ഷൊര്‍ണൂര്‍ – എറണാകുളം മെമു (06017)

4. 18-ാം തിയതിയിലെ എറണാകുളം – ഷൊര്‍ണുര്‍ മെമു (06018)

5. 18-ാം തിയതിയിലെ എറണാകുളം – ഗുരുവായൂര്‍ എക്സ്പ്രസ് (06448)

6. 19-ാം തിയതിയിലെ ഗുരുവായൂര്‍ – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439)

7. 19-ാം തിയതിയിലെ എറണാകുളം ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (06453)

8. 19-ാം തിയതിയിലെ കോട്ടയം – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. 17-ാം തിയതിയിലെ നിസാമുദ്ദീൻ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഷൊര്‍ണൂര്‍ വരെ മാത്രം (22656)

2. 17-ാം തിയതിയിലെ ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം വരെ മാത്രം (16127)

3. 18-ാം തിയതിയിലെ ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)

4. 18-ാം തിയതിയിലെ മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഷൊര്‍ണൂര്‍ വരെ മാത്രം (16630)

5. 20-ാം തിയതിയിലെ തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സപ്രസ് ഷൊര്‍ണൂറില്‍ നിന്ന് പുറപ്പെടും (16629)

6. 17-ാം തിയതിയിലെ അജ്മിര്‍ ജംഗ്ഷൻ – എറണാകുളം മറുസാഗര്‍ എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും (12978)