കൊച്ചി: ലോകത്തിലുള്ള ഭൂരിഭാഗം പേരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ബെഡ് കോഫിയിലായിരിക്കും.
ആ ബെഡ് കോഫി കുടിച്ചുകൊണ്ട് അന്നത്തെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നവര്‍ മുതല്‍, കോഫി കിട്ടാതെ പ്രാഥമിക കാര്യങ്ങള്‍ പോലും നടക്കില്ലെന്ന സ്ഥിതിയുള്ളവര്‍ വരെയുണ്ട്.
ആരോഗ്യ വിദഗ്‌ദ്ധര്‍ പറയുന്നത് പ്രകാരം കോഫിക്ക് ടൈപ്പ് 2 പ്രമേഹം, ഡിപ്രഷൻ, പിരിമുറുക്കം എന്നിവ കുറയ്‌ക്കാനുള്ള കഴിവുണ്ട്. എന്നാല്‍ ഇപ്പറയുന്ന സവിശേഷതകളുള്ള കോഫി എല്ലാ വിഭാഗക്കാര്‍ക്കും അത്രനല്ലതല്ല. കോഫിയിലെ പ്രധാന ഘടകമായ കാഫീനാണ് ചിലയാളുകളില്‍ വില്ലനായി വര്‍ത്തിക്കുക.
പ്രധാനമായും മൂന്ന് വിഭാഗക്കാരിലാണ് കോഫി പ്രശ്‌നമാകുന്നത്. അവര്‍ ആരെല്ലാമാണെന്ന് നോക്കാം-
1. ഉറക്കമില്ലായ്‌മ കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നവര്‍
ഉറക്കമില്ലായ്‌മ പ്രശ്നമായവര്‍ ഒരു കാരണവശാലും കോഫി കുടിക്കാൻ പാടില്ല. സ്വാഭാവികമായ ഉറക്കത്തെ കോഫിയുടെ ഉപയോഗം ഇല്ലായ്‌മ ചെയ്യുന്നതുകൊണ്ടാണിത്. ഇനി കോഫി കുടിച്ചേ മതിയാകൂ എന്നാണെങ്കില്‍ ഉറങ്ങാൻ തയ്യാറെടുക്കുന്ന സമയത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ആവാം. ഉറക്കം ലഭ്യമാക്കുന്നതിന് തലച്ചോറിനെ പ്രാപ്‌തമാക്കുന്ന അഡിനോസിനെ കോഫീൻ നിര്‍വീര്യമാക്കുന്നതുകൊണ്ടാണിത്.
2. കുറഞ്ഞ മെറ്റബോളിസമുള്ളവര്‍
കുറഞ്ഞ മെറ്റബോളിസമുള്ളവര്‍ ചായയും കാപ്പിയും ഒഴിവാക്കണം. തീരെ പറ്റാത്തവരാണെങ്കില്‍ രാവിലെ മാത്രമാകാം. കാരണം കോഫീൻ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ ശരീരത്തിലേക്ക് വൈറ്റമിനുകളുടെ ആഗിരണത്തെ തടയും. ഇത് അസിഡിറ്റിക്കും, വയര്‍ പെരുകുന്നതിനും കാരണമാകും.
3. അത്യധികം ഉത്‌കണ്ഡയുള്ളവര്‍
ഉത്‌കണ്ഡ അഥവാ ആൻക്‌സൈറ്റിയുള്ളവര്‍ക്കും കോഫി നല്ലതല്ല. മാത്രമല്ല ഹൃദയമിടിപ്പ് അനിയന്ത്രിതമായി കൂടുക, പരിഭ്രമം എന്നീ അവസ്ഥയനുഭവിക്കുന്നവരും കോഫി ഉപേക്ഷിക്കണം.
