കൊച്ചി: ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവർച്ച നടത്തിയായ സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടരുകയാണ്.
ഫ്ലാസ്കിലെ വെള്ളത്തില്‍ മയക്കുമരുന്ന് കലർത്തിയെന്നാണ് സംശയിക്കുന്നത് ഈ വെള്ളം ശാസ്ത്രീയ പരിശോധനയ്ക്കായി എറണാകുളത്ത് നിന്നുള്ള റെയില്‍വേ പോലീസ് സംഘം കൊണ്ടുപോയി.
തമിഴ്നാട്ടിലെ ഹുസൂരിലെ ദമ്പതികളുടെ വീട്ടിലെത്തി പോലീസ് സംഘം മൊഴിയുമെടുത്തു.
ഹുസൂരില്‍ താമസിക്കുന്ന രാജുവിനും ഭാര്യ മറിയാമ്മയ്ക്കുമാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരക്കാണ് ഇരുവരും കായംകുളത്ത് നിന്ന് ട്രെയിനില്‍ കയറിയത്. ഉറങ്ങാൻ സമയം മറിയാമ്മ ഫ്ലാസ്കില്‍ നിന്ന് അല്‍പം വെള്ളം കുടിച്ചതേ ഓർമയുള്ളൂ. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. സ്വർണവും പണവുമെല്ലാം കൂടെ യാത്ര ചെയ്തിരുന്നയാള്‍ മോഷ്ടിച്ചുവെന്നാണ് നിഗമനം.
