മലപ്പുറം പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച് പരിക്കേറ്റ 15 വയസ്സുകാരന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മലപ്പുറം: പൊന്നാനിയിൽ ടോറസ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പൊന്നാനി അഴീക്കൽ സ്വദേശി അബ്ദുൽ ഹാദി (15 ) ആണ് മരിച്ചത്.

വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.