വയനാട്: വയനാട്ടില്‍ ഭീതി പരത്തിയ ആളെക്കൊല്ലി കടുവ ചത്തത് വലിയ വാർത്തയായിരിക്കുകയാണ്.
ഇന്നത്തെ സോഷ്യല്‍ മീഡിയ ചർച്ച മുഴുവൻ ഈ ചത്ത കടുവയെ ചൊല്ലി ആയിരുന്നു. വന്യമൃഗ ആക്രമണ ഭീതിയില്‍ ജനങ്ങള്‍ക്ക് ഒരു അല്പം ആശ്വാസം നല്‍കുന്ന വാർത്തയായിരുന്നു ഇത്. അതുകൊണ്ട് തന്നെ കടുവ ചത്ത വാര്‍ത്ത ആര്‍പ്പുവിളിയോടെയും സന്തോഷത്തോടെയുമാണ് കേരള ജനത ഏറ്റെടുത്തത് എന്നാണ് തോന്നുന്നത്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന ചില രസകരമായ ട്രോളുകള്‍ കാണാം.
1. കടുവ ചത്തത് ആവില്ല. ആത്മഹത്യ ചെയ്തതാവാനാണ് വഴി. ഇനി ഇതിന്റെ പേരില്‍ ആ അൻവറിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുമോ?
2. കൊന്നാല്‍ നിയമം അകത്താക്കും. കൊന്നില്ലങ്കില്‍ ജനങ്ങളെ കടുവ കൊല്ലും. അപ്പോള്‍ പിന്നെ ചത്ത നിലയില്‍ കാണുന്നതില്‍ അത്ഭുതം ഒന്നും ഇല്ല.
3. കടുവ രാത്രി കഞ്ഞിയും കുടിച്ച്, ബിപിക്കുള്ള മരുന്നും കഴിച്ച്, ഇൻസുലിനും എടുത്തു നടന്നു പോയി അവിടിരുന്നു സമാധി ആയത്രെ ..!!
4. ഇരിക്കട്ടെ ഒരു കുതിരപ്പവൻ!. ഇനിയും ഒരുപാട് പുലിമുരുഗന്മാർ നമ്മുടെ മലയോര മേഖലയെ രക്ഷിക്കാൻ പ്രത്യക്ഷപ്പെടും എന്ന പ്രതീക്ഷയോടെ…
5. കുതിച്ചു ചാടി വന്നപ്പോള്‍ കാല് മടക്കി ഒരെണ്ണം കൊടുത്തു. എന്നിട്ട് ഞാൻ നടന്നു പോയി. ചാകുമെന്ന് കരുതിയില്ല. ഒന്നും തോന്നരുത്.
6. കടുവ കഴുത്തില്‍ സ്വയം കത്തി കുത്തി ഇറക്കി ആത്മഹത്യ ചെയ്തു മരിച്ചു. ആദരാഞ്ജലികള്‍.
7. മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും… കടുവ ആത്മഹത്യ ചെയ്തതും അങ്ങനെ..
8. അപ്പോള്‍ അതിനേക്കാള്‍ വലിയവൻ ഉണ്ട് ഇനിയും. ആ മറ്റൊരു കടുവയുടെ പേരാണ് പുലിമുരുകൻ.. കടുവയെ വകവരുത്തിയ ‘ഒറ്റ’ച്ചങ്കന് ഒരായിരം പൂച്ചെണ്ടുകള്‍…
9. എല്ലാവരെയും ചാനല്‍ ചർച്ചക്ക് വിട്ടു വാറുണ്ണി കാട്ടില്‍ പോയി ആരെയും അറീക്കാതെ കടുവയെ കൊന്നു. അത്രേ ഉള്ളു..
10. കടുവയെ കൊന്നാല്‍ പോലീസ് അകത്താക്കും. അല്ലെങ്കില്‍ കടുവ അകത്താക്കും. അപ്പോള്‍ പ്രശ്നം പരിഹരിക്കാൻ ഒരു കിടുവ വേണം. കടുവയെ പിടിക്കുന്ന കിടുവ.
11. വയനാട്ടിലെ കടുവ ചത്തു എന്ന് മാത്രം ആരും പറയരുത്. സമാധിയായി, അതു മതി. ഇനി കുംമ്പകം ചെയ്ത് സമാധി കല്ലറയില്‍ ഇരുത്തണം.
12. അടുത്ത പുലി വരുന്നതുവരെ! വേണമെങ്കില്‍ ഒരു പാട്ടുകൂടി പാടിത്തരാം, അല്ലേ മന്ത്രീ? മേനക ചേച്ചിക്ക് മലയാളിയുടെ വക സമ്മാനം…. കൊല്ലാൻ പാടില്ല എന്നല്ലേ പറഞ്ഞത് ചാകാൻ പ്രശ്നം ഇല്ലല്ലോ..
13. ആ കടുവയുടെ കാമുകിയെ ഈ കടുവ പ്രേമിച്ചു അത് അവന്ന് സഹിക്കാൻ പറ്റിയില്ല. അതാണ് കാരണം. മനുഷ്യൻ രക്ഷപ്പെട്ടു.
15. ആളുകളുടെ ആഗ്രഹം മാനിച്ചു കടുവ സമാധി ആയി. പ്രസ്തുത സ്ഥലം തീർത്ഥാടന കേന്ദ്രം ആക്കണം.
ഇങ്ങനെ പോകുന്നു വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ കമന്റുകള്‍.
