കോട്ടയത്ത് ദർശന സാംസ്കാരിക കേന്ദ്രം നടത്തുന്ന, ദശദിന പ്രൊഫഷണൽ നാടക മത്സരത്തിന് തിരശ്ശീല ഉയർന്നു; നടൻ വിജയരാഘവൻ നാടകമേള ഉദ്ഘാടനം ചെയ്തു; നവംബർ 19ന് സമാപനം; എല്ലാ ദിവസവും 6.15ന് നാടകം ആരംഭിക്കും; എല്ലാവർക്കും പ്രവേശനം സൗജന്യം

കോട്ടയം :ദർശന സാംസ്കാരിക കേന്ദ്രം നടത്തുന്ന ദശദിന പ്രഫഷനൽ നാടക മത്സരത്തിന് തിരശീല ഉയർന്നു. നടൻ വിജയരാഘവൻ നാടകമേള ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ അധ്യക്ഷത വഹിച്ചു. എല്ലാ ദിവസവും
5.45ന് അനുസ്മരണ പരിപാടികൾ, 6നു നാടക ഗാനം, 6.15നു നാടകം. പ്രവേശനം സൗജന്യം.

വിവരങ്ങൾക്ക്: ഫോൺ: ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ 9400896783, കൺവീനർ ജേക്കബ് പണിക്കർ- 9447008255.
അരങ്ങേറുന്ന നാടകങ്ങൾ

നാടകം നടക്കുന്ന തീയതി, ട്രൂപ്പ്, നാടകത്തിന്റെ പേര്, രചന, സം വിധാനം എന്നിവ യഥാക്രമം:
11: കൊച്ചിൻ നടന – കാണാ പ്പൊന്ന്; വി.ആർ.സുരേന്ദ്രൻ, വത്സൻ നിസരി.

12: അമ്പലപ്പുഴ അക്ഷരജ്വാല അനന്തരം; മുഹാദ് വെമ്പായം, സുരേഷ് ദിവാകരൻ.

13 : പാലാ കമ്യൂണിക്കേഷൻസ് – ലൈഫ് ഈസ് ബ്യൂട്ടി ഫുൾ; മുഹാദ് വെമ്പായം, സുരേഷ് ദിവാകരൻ

14 : കൊല്ലം അശ്വതീഭാവന തിയറ്റേഴ്സ് – പാവങ്ങൾ; കരു നാഗപ്പള്ളി കൃഷ്ണൻകുട്ടി, മനോജ് നാരായണൻ.

15 : ഗാന്ധിഭവൻ തിയറ്റർ ഇന്ത്യ – യാത്ര; ഡോ. പുനലൂർ സോമരാജൻ, അശോക് ശശി.
എന്തെല്ലാം

16: തിരുവനന്തപുരം അസി ധാര – പൊരുൾ; ജയൻ തിരുമന, ബിനേഷ് നാമത്ത്.

17 : ഓച്ചിറ സരിഗ – സത്യമംഗ ലം ജംക്‌ഷൻ; കെ.സി. ജോർജ് കട്ടപ്പന, രാജീവൻ മമ്മിളി.

18: കൊച്ചിൻ സംഘമിത്ര ഇരട്ട നഗരം; മുഹാദ് വെമ്പായം, സതീഷ് സംഘമിത്ര.

19: കാളിദാസ കലാകേന്ദ്രം അച്ഛൻ; ഫ്രാൻസിസ് ടി. മാവേ ലിക്കര, ഇ.എ. രാജേന്ദ്രൻ.

അനുസ്മരണ പ്രഭാഷണങ്ങൾ

. തോപ്പിൽ ഭാസി ജന്മശതാബ്ദി സ്മരണ – ആർട്ടിസ്റ്റ് സുജാതൻ. . കാമ്പിശ്ശേരി കരുണാകരൻ

ജന്മശതാബ്ദി സ്മരണ – പ്രഫ. തോമസ് കുരുവിള.

. എം.സി. കട്ടപ്പന അനുസ്മര ണം – കോട്ടയം പത്മൻ.

. ബാലൻ മേനോൻ ഓർമ- ജോർജ് ജോൺ.

. ഓണംതുരുത്ത് രാജശേഖരൻ സ്മരണ – പി എം.യേശുദാസ്. കെ. സി. ജോർജ് കട്ടപ്പന അനുസ്മരണം- സുരേന്ദ്രൻ കുറവിലങ്ങാട്.

. കെപിഎസി തമ്പി സ്മരണം . ബിനോയി വേളൂർ.

. ഒ. മാധവൻ ജന്മശതാബ്ദി സ്മരണ – എം.മനോഹരൻ.