കോട്ടയം: ഒട്ടുമിക്ക വീടുകളിലും തുളസി ചെടി കാണാൻ സാധിക്കും. നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഔഷധ ചെടിയാണ് തുളസി. നൂറ്റാണ്ടുകളായി പലതരം ഔഷധങ്ങള്‍ തയ്യാറാക്കാൻ തുളസി ഉപയോഗിക്കാറുണ്ട്.
അതിനാല്‍ തന്നെ തുളസി വീട്ടില്‍ ഉണ്ടെങ്കില്‍ പല രോഗങ്ങള്‍ക്കും മരുന്നായി ഇത് ഉപയോഗിക്കാൻ സാധിക്കും. ഇനിയും വീട്ടില്‍ തുളസി വളർത്തിയിട്ടില്ലെങ്കില്‍ ഉടനെ വളർത്തിക്കോളൂ. കാരണം ഇതാണ്.
വായു ശുദ്ധീകരണം
മലിനമായ വായുവിനെ ശുദ്ധീകരിക്കാൻ ശേഷിയുള്ള ചെടിയാണ് തുളസി. ഇത് അന്തരീക്ഷത്തിലുള്ള കാർബണ്‍ ഡയോക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറംതള്ളുന്നു. ഇത് വീട്ടില്‍ വളർത്തുകയാണെങ്കില്‍ വായുവിനെ ശുദ്ധീകരിക്കുകയും നല്ല അന്തരീക്ഷത്തെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്യുന്നു.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
തുളസി ഇല പതിവായി കഴിക്കുന്നത് പനി,ചുമ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. ഇതില്‍ യുജെനോള്‍, ഉർസോളിക് ആസിഡ്, ബീറ്റ കാരിയോഫിലീൻ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇതില്‍ ശക്തമായ ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി പ്രോപർട്ടികളും ഉണ്ട്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ രോഗ പ്രതിരോധ ശേഷി നല്കുന്നു.
സ്ട്രെസ് കുറയ്ക്കുന്നു
തുളസിയിലെ അഡാപ്റ്റോജെനിക് ഗുണങ്ങള്‍ നിങ്ങളുടെ സ്ട്രെസ്, ടെൻഷൻ എന്നിവയെ കുറയ്ക്കുന്നു. നല്ല മാനസികാരോഗ്യം നിലനിർത്താനും ശാന്തത നല്‍കാനും തുളസി വീട്ടില്‍ വളർത്തുന്നത് നല്ലതാണ്.
ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു
എന്നും തുളസി കഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ശ്വസനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇത് ചായയിലിട്ടും കുടിക്കാവുന്നതാണ്. ശ്വസന അണുബാധ തടയാനും ആസ്മ, ബ്രോണ്ചിറ്റീസ്, ചുമ തുടങ്ങിയ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു.
നല്ല ദഹനം കിട്ടുന്നു
ചായയിലിട്ട് കുടിക്കുകയോ തുളസി ഇല കഴിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് നല്ല ദഹന ശേഷി ലഭിക്കുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കാനും, വയർ വീർക്കുന്നത് തടയാനും സഹായകരമാണ്.
