പാലാ: കിഴതടിയൂർ ജംങ്ഷനിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.
രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് അപകടം.
തൊടുപുഴയിൽനിന്ന് പാലായിലേക്ക് വന്ന കെഎസ്ആർടിസി ബസും തൊടുപുഴയിലേക്ക് പോയ സ്വകാര്യ ബസും നേർക്കു നേർ എത്തുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരി അങ്കമാലി സ്വദേശിനി ദിവ്യ.ജി.നായരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
