തൃശ്ശൂർ: തൃശൂർ പൂരത്തിന് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം – തൃശ്ശൂർ – കൊല്ലം റൂട്ടില്‍ അണ്‍റിസർവ്ഡ് മെമു സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ചു.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ നിവേദനത്തിന് പിന്നാലെയാണ് നടപടി. ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഞാൻ നല്‍കിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയില്‍വേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്പെഷ്യല്‍ സർവീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സർവീസിനായി റെയില്‍വേ സജ്ജീകരിച്ചിരിക്കുന്നത്.
ട്രെയിൻ നമ്ബർ 06187 (കൊല്ലം – തൃശ്ശൂർ സ്പെഷ്യല്‍). തിയതി: ഏപ്രില്‍ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം: കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്. എത്തിച്ചേരുന്ന സമയം: തൃശ്ശൂരില്‍ ഉച്ചയ്ക്ക് 01:30-ന്. ട്രെയിൻ നമ്ബർ 06188 (തൃശ്ശൂർ – കൊല്ലം സ്പെഷ്യല്‍). തിയതി: ഏപ്രില്‍ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം: തൃശ്ശൂരില്‍ നിന്ന് രാത്രി 09:30-ന്. എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്ച പുലർച്ചെ 02:30-ന്.
പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, മര്യാപുരം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകള്‍.രാത്രികാലങ്ങളില്‍ തിരികെ പോകുന്നവർക്ക് ഏറെ ആശ്വാസകരമായ ഈ സർവീസ് വഴി പൂരത്തിന് എത്തുന്നവർക്ക് സുരക്ഷിതമായും വേഗത്തിലും തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.
സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്
തൃശ്ശൂർ പൂരത്തിന് എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം – തൃശ്ശൂർ – കൊല്ലം റൂട്ടില്‍ അണ്‍റിസർവ്ഡ് മെമു സ്പെഷ്യല്‍ ട്രെയിൻ (Unreserved MEMU Special Train) അനുവദിച്ചിരിക്കുന്നു.
ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഞാൻ നല്‍കിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയില്‍വേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നു.
യാത്രാ വിവരങ്ങള്‍ താഴെ നല്‍കുന്നു:
ട്രെയിൻ നമ്ബർ 06187 (കൊല്ലം – തൃശ്ശൂർ സ്പെഷ്യല്‍)
തിയതി: ഏപ്രില്‍ 26, 2026 (ഞായറാഴ്ച)
പുറപ്പെടുന്ന സമയം: കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്
എത്തിച്ചേരുന്ന സമയം: തൃശ്ശൂരില്‍ ഉച്ചയ്ക്ക് 01:30-ന്
ട്രെയിൻ നമ്ബർ 06188 (തൃശ്ശൂർ – കൊല്ലം സ്പെഷ്യല്‍)
തിയതി: ഏപ്രില്‍ 26, 2026 (ഞായറാഴ്ച)
പുറപ്പെടുന്ന സമയം: തൃശ്ശൂരില്‍ നിന്ന് രാത്രി 09:30-ന്
എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്ച പുലർച്ചെ 02:30-ന്
പ്രധാന സ്റ്റോപ്പുകള്‍: പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, മര്യാപുരം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂർ.
