കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മൃഗാശുപത്രിക്ക് സമീപമുള്ള വീട്ടിൽ മോഷണ ശ്രമം. വി.ജെ.സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. മോഷ്ടാവ് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വീടിന്‍റെ ജനലുകളും വാതിലുകളും തുറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പോർച്ചിൽ കിടന്ന കാറിന്‍റെ ഡോറുകള്‍ തുറക്കാൻ ശ്രമിച്ചു.
സമീപത്തെ വീടുകളിലാണ് മോഷ്ടാവ് ആദ്യം എത്തിയത്. എന്നാൽ, ആളുകളെത്തിയതോടെ ഓടി മറഞ്ഞു. സമീപത്തെ വീട്ടിൽ നിന്ന് മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന ഉൾവസ്ത്രവും ചെരുപ്പും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വി.ജെ.സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി.
