പ്രതിസന്ധിയിലായി സുരേഷ്ഗോപി..! തല്‍ക്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി പ്രവർത്തിക്കുന്നതിനാല്‍ സുരേഷ്ഗോപി തല്‍ക്കാലം സിനിമയില്‍ അഭിനയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.

തൃശൂർ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ്ഗോപി ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ സജീവമായി പ്രവർത്തിക്കാനും കേന്ദ്രം നിർദ്ദേശം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ്ഗോപിയുടെ സിനിമാഭിനയവുമായി ബന്ധപ്പെട്ട് അനുകൂല നിലാപാടല്ല സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.

ഇതോടെ ഏറ്റെടുത്ത സിനിമകള്‍ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് സുരേഷ്ഗോപി.